Demo d
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 69 വയസ്സ് തികഞ്ഞിരിക്കുന്നു യാണ്. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ ഒരു മാധ്യമ പ്രവർത്തകൻ പങ്കുവെച്ച മാപ്പ് അപേക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
മാധ്യമം പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന കെ ബാബുരാജിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് മമ്മൂട്ടി പരസ്യമായി ഒരു വേദിയിൽ അപമാനിക്കപ്പെട്ടതിനെക്പറ്റിയാണ് ഈ കുറിപ്പ് ഇങ്ങനെയാണ്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ് തികയുന്നു ഈ പിറന്നാൾദിനത്തിൽ അദ്ദേഹത്തിനു മുൻപിൽ ഒരു മാപ്പ് അപേക്ഷയാണ് ഈ കുറിപ്പ്. മമ്മൂട്ടിയുടെ സിനിമകൾ കാണുന്നയാൾ എന്നതിനപ്പുറം അടുപ്പമോ പരിചയമോ ഒന്നും അദ്ദേഹത്തോട് ഇല്ല അദ്ദേഹത്തിന്റെ പ്രതിഭ ആസ്വദിക്കുന്ന ദശലക്ഷക്കണക്കിന് കലാസ്വാദകരിൽ ഒരാൾ മാത്രമാണ് ഞാനും. അങ്ങനെയുള്ള ഒരാൾ എന്തിന് മമ്മൂട്ടിയോട് മാപ്പ് ചോദിക്കുന്നു എന്ന സന്ദേഹം സ്വാഭാവികം രണ്ട് ദശാബ്ദങ്ങൾക്ക് മുൻപാണ് മലയാള രംഗത്ത് പ്രവർത്തിക്കുന്നവർ രൂപീകരിച്ച സംഘടനയായ അമ്മ അവരുടെ ധനശേഖരണാർത്ഥം കേരളത്തിൽ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നു അവശത അനുഭവിക്കുന്ന സിനിമാക്കാരെ സഹായിക്കാനുള്ള ഫണ്ട് രൂപീകരണം ആയിരുന്നു ലക്ഷ്യം. കൊച്ചിയിൽ നടത്തിയ ആദ്യ ഷോ വമ്പിച്ച വിജയമായിരുന്നു അതുകഴിഞ്ഞ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഷോ നടത്താൻ തീരുമാനിച്ചു. മാധ്യമം കോഴിക്കോട് ബ്യൂറോയിൽ ചീഫ് റിപ്പോർട്ടർ ആയിരുന്നു ഞാൻ അന്ന്. പി എം ഉതുപ്പിന്റെ മലബാർ പാലസ് ഹോട്ടൽ ആയിരുന്നു റിഹേഴ്സൽ കേന്ദ്രവും താരങ്ങളുടെ താമസസ്ഥലവും പത്രങ്ങളിലൂടെ ഷോയെ കുറച്ച് ദിവസവും വാർത്തകൾ വന്നുകൊണ്ടിരുന്നു മമ്മൂട്ടി ഷോയിൽ പങ്കെടുക്കുമെന്നും സംസ്ഥാനത്ത് പുറത്ത് ഷൂട്ടിംഗ് ആയതിനാൽ മോഹൻലാൽ ഉണ്ടാകില്ല എന്നും ഉള്ള വാർത്തകളും വന്നു ഷോയുടെ രണ്ടുദിവസം മുമ്പ് മലബാർ പാലസിൽ സംഘാടകർ വാർത്താ സമ്മേളനം വിളിച്ചു വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പത്രക്കാരുടെ അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത് പരിപാടി ബ്രീഫ് ചെയ്യുന്നത് മമ്മൂട്ടി ആണെന്നും അദ്ദേഹം ഉടൻ എത്തുമെന്നും നടൻ ജഗദീഷ് അറിയിച്ചു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഹാളിൽ ഉണ്ടായിരുന്നു. മമ്മൂട്ടി എത്തിയതോടെ വാർത്താ സമ്മേളനം തുടങ്ങി അമ്മ യുടെ ആഭിമുഖ്യത്തിൽ ഒരു ഷോ നടത്തുന്നു എന്നാതിനപ്പുറം വിശദാംശങ്ങളൊന്നും അദ്ദേഹം നൽകിയില്ല അതിനാൽ പത്രക്കാരുടെ ഭാഗത്തുനിന്ന് സ്വാഭാവികമായും ചോദ്യങ്ങളുയർന്നു അതിനോട് പരിഹാസ രൂപത്തിലാണ് മമ്മൂട്ടി പ്രതികരിച്ചത് ഓർമ്മയിൽ വരുന്ന രണ്ടോമൂന്നോ ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ. എത്രപേരാണ് ഈ മെഗാ ഷോയിൽ പങ്കെടുക്കുന്നത്. എണ്ണി നോക്കിയിട്ടില്ല