എല്ലാ ആംബുലൻസ് ഡ്രൈവർമാരും ക്രൂരന്മാർ അല്ല റെക്സിനെ പോലെ ഉള്ളവരും ഉണ്ട്

40

രോഗിയുമായി ആശുപത്രിയിലേക്കു പോയ ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ച ഞെട്ടിക്കുന്ന വാർത്തയായിരുന്നു കഴിഞ്ഞദിവസം കേരളം അറിഞ്ഞത് ഇത്തരത്തിലുള്ള ക്രൂരന്മാരായ ആണോ ആംബുലൻസ് ഡ്രൈവർ ആക്കിയിരിക്കുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഈ സംഭവത്തിന് പിന്നാലെ ഉയർന്നുവന്നിരുന്നു എന്നാൽ ക്രൂരന്മാർ മാത്രമല്ല നല്ല മനസ്സുള്ളവരും ഉണ്ട്.

എന്ന് തെളിയിക്കുകയാണ് ഇപ്പോൾ പുറത്തു വന്ന ഈ വാർത്ത ആംബുലൻസ് ഡ്രൈവറാണ് റെക്സ്. നന്മയുള്ള മനുഷ്യനും തൃശൂർ പേരാമ്പ്ര സെന്റ് ആൻസ് പള്ളിയുടെ ആംബുലൻസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കൊടകര പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോൾ പള്ളി ഭാരവാഹികൾ ഒരാവശ്യം മുന്നോട്ടുവച്ചു ആംബുലൻസ് മാത്രമായി തരില്ല ഡ്രൈവറായ റെക്സിനെ കൂടി എടുക്കണം ആ ആവശ്യം അംഗീകരിക്കാൻ പഞ്ചായത്ത് ഒട്ടും മടിച്ചില്ല പള്ളിവക ആംബുലൻസിന്റെ ഡ്രൈവർ പണി റെക്സിന് ഉറപ്പാക്കിയതയിരുന്നു കമ്മിറ്റി കാരണം പണം പറ്റി ആയിരുന്നില്ല ഈ ഡ്രൈവറുടെ സേവനം. ഇടവകയിൽ മരിച്ചവരെ സെമിത്തേരിയിൽ എത്തിക്കാനും പള്ളിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് 2015ൽ പള്ളി ആംബുലൻസ് വാങ്ങിയത് അന്നുമുതൽ റെക്സും ഒപ്പമുണ്ട്. തിരുവനന്തപുരം ആർ സി സി യിലേക്ക് 13 വയസ്സുള്ള ഒരു ആൺകുട്ടിയെ ആമ്പല്ലൂരിൽ നിന്ന് കൊണ്ടുപോകുമ്പോൾ ആശുപത്രിയിലാക്കി മടങ്ങിവരണമേന്നെ വിചാരിച്ചുള്ളൂ വണ്ടിയിൽ രോഗിക്ക് ഒപ്പം കേറിയത് പ്രായമുള്ള രണ്ട് സ്ത്രീകൾ മാത്രം പിന്നെ എല്ലാ ചുമതലയും റെക്സ് ഏറ്റെടുത്തു തിരിച്ചു അവരെ വീട്ടിൽ എത്തിച്ചു മടങ്ങുമ്പോൾ വാങ്ങിയത് ഡീസലിന്റെ പണം മാത്രം. ഗൾഫിൽ നിന്നും വന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ വിളി വന്നത് പാതിരാത്രിക്കാണ് കൊടകര മാർതോമ പള്ളിയിൽ നിന്നും 22 മിനിറ്റിനുള്ളിൽ ആംബുലൻസ് ആശുപത്രിയിലെത്തിച്ചു. പക്ഷേ സ്ട്രക്ചറിൽ കിടത്തി തള്ളുന്ന സമയം രോഗി കുഴഞ്ഞുവീണു ആ സംഭവം ഒരിക്കലും മറക്കാൻ ആവില്ലെന്നും റെക്സ് പറയുന്നു. പി പി കിറ്റ് ധരിച്ച് ശവസംസ്കാര ചടങ്ങുകളിലും മുൻനിരക്കാരൻ ആയി. റെക്സ് ഇതിനകം എത്ര പി പി കിറ്റ് ഇട്ടു എന്നതിന് എണീറ്റിട്ടില്ല എന്ന് ഉത്തരം. പേരാമ്പ്ര ആയുർവേദ ആശുപത്രിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ഉത്തരവാദിത്വം പഞ്ചായത്തും ആരോഗ്യവകുപ്പും ഏൽപ്പിച്ചിട്ടുള്ളത് ഇദ്ദേഹത്തെയാണ്. സെന്ററിൽ 45 പേർ വരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു പണം പറ്റാതെ ആണ് രാത്രിയും പകലും റെക്സിന്റെ ആംബുലൻസ് പായുന്നത്. അപ്പോളോ ടയർ പ്രൊഡക്ഷനിൽ വിഭാഗത്തിൽ ജോലി ഉണ്ട് ഈ യുവാവിന് റെക്സിന്റെ നന്മ കണ്ട് കമ്പനി അടിസ്ഥാന ശമ്പളം നൽകി മൂന്ന് മാസത്തേക്ക് സൗജന്യ സേവനത്തിന് വിട്ടിരിക്കുകയാണ് മൂന്നുമാസം കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിനും റെക്സിന് ഉത്തരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here