മിനിസ്‌ക്രിന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി. സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ മുന്നോട്ടു പോകുന്നത്. സീരിയല്‍ ക്ലൈമാക്സിലേക്ക് കടന്നിരിക്കയാണ്. പരമ്പരയിലെ കുട്ടികളടക്കമുളളവര്‍ സീരിയലില്‍ മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.

Credit: Respective owners

അച്ഛനെ തേടി അലയുന്ന അനുമോളുടെ സങ്കടം പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. ഇടയ്ക്ക് റേറ്റിങ്ങില്‍ പിന്നോക്കം പോയ വാനമ്പാടി ഇപ്പോള്‍ നില മെച്ചപ്പെടുത്തിയാണ് മുന്നേറുന്നത്. അതേസമയം തന്റെ അച്ഛന്‍ വിശ്വനാഥന്റെയും അമ്മ രുക്മിണിയുടെയും വാക്കുകള്‍ക്ക് അക്ഷരംപ്രതി അനുസരിച്ചിരുന്ന പത്മിനി അവരുടെ ചതി തിരിച്ചറിയുകയും അവരെ തളളി പറയുകയും ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ അനുമോളുടെ ജന്മരഹസ്യം പപ്പി തിരിച്ചറിയുന്ന എപിസോഡുകളാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. നന്ദിനിയില്‍ മോഹന് ഉണ്ടായ കുഞ്ഞാണ് അനുമോളെന്ന സംശയം പത്മിനിയില്‍ ഉടലെടുത്തിരിക്കയാണ്. അച്ഛന്‍ മേനോനും ചില സൂചനകള്‍ പത്മിനിക്ക് നല്‍കുന്നുണ്ട്. മോഹന്‍ വാങ്ങിയ വീട്ടിലെത്തുന്ന പത്മിനി അവിടെ നന്ദിനിയുടെ വലിയ ഛായാചിത്രം കാണുന്നതോടെയാണ് ഈ സംശയമുണ്ടായത്. ഇതേതുടര്‍ന്ന് അനുമോളുടെ അച്ഛന്‍ മോഹനാണെന്ന സംശയം പപ്പിയില്‍ ബലപ്പെടുന്നതാണ് ഇന്നത്തെ പ്രമോയിലുള്ളത്. അനുമോള്‍ മോഹന്റെ മകളാണെങ്കില്‍ അവളെ വെറുതേവിടില്ലെന്നും പത്മിനിയുടെ ഭാവങ്ങളില്‍ നിന്നും വ്യക്തമാണ്. ഇതോടെയാണ് ഈ ആഴ്ച തന്നെ വാനമ്പാടിയുടെ ക്ലൈമാക്‌സ് എത്തുമെന്ന രീതിയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ക്ലൈമാക്‌സ് എങ്ങനെയാകാമെന്നും പലരും പറയുന്നുണ്ട്. വാനമ്പാടിയുടെത് ഹാപ്പി എന്‍ഡിങ്ങല്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പത്മിനിയെ അവതരിപ്പിക്കുന്ന സുചിത്ര വ്യക്തമാക്കിയിരുന്നു. ഇതില്‍ പിടിച്ചാണ് വാനമ്പാടി ക്ലൈമാക്‌സ് ദുരന്തമാകുമെന്ന് ആരാധകര്‍ പ്രവചിക്കുന്നത്. അനുമോള്‍ മോഹന്റെ മകളാണെന്ന് അറിയുന്നതോടെ അനുമോളെ ഏത് വിധേനയും ഇല്ലാതാക്കാന്‍ പപ്പി ശ്രമിക്കുമെന്നാണ് പലരും പറയുന്നത്. അനുമോള്‍ക്ക് വിഷം കൊടുക്കുമെന്നും എന്നാല്‍ അതറിയാതെ തംബുരുവോ മറ്റാരെങ്കിലുമോ ആകും മരിക്കുന്നതെന്നും ഇതോടെ പത്മിനി ജയിലിലാകുമെന്നും മാനസാന്തരമുണ്ടാകുമെന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ചിലര്‍ ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. മോഹന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതേ തെറ്റ് ചെയ്തവളാണ് പത്മിനിയെന്നും അതിനാല്‍ തന്നെ തംബുരുവിനെ മോഹന്‍ സ്വന്തം മോളായി അംഗീകരിച്ചത് പോലെ അനുവിനെ പപ്പിയും അംഗീകരിക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ. എന്തായാലും ക്ലൈമാക്‌സ് കാണാന്‍ ആകാംഷയോടെ കാത്തിരിക്കയാണ് വാനമ്പാടി പ്രേക്ഷകര്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി.

LEAVE A REPLY

Please enter your comment!
Please enter your name here